വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസം അവസാനിക്കുന്നു; വടക്കുകിഴക്കന്‍ സിറിയയില്‍ സഭയുടെ സ്‌കൂളുകള്‍ അടച്ചു പൂട്ടലിലേക്ക്

വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസം അവസാനിക്കുന്നു;  വടക്കുകിഴക്കന്‍ സിറിയയില്‍ സഭയുടെ  സ്‌കൂളുകള്‍ അടച്ചു പൂട്ടലിലേക്ക്

ഡമാസ്‌കസ്: കത്തോലിക്കാ സഭ നടത്തുന്ന 22 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ വടക്കുകിഴക്കന്‍ സിറിയയിലെ സ്വയംഭരണ ഭരണകൂടം ഉത്തരവിട്ടു.

പുതിയ പാഠ്യപദ്ധതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയും പകരം സിറിയയുടെ ദേശീയ സിലബസ് പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനാണ് ഖാമിഷ്ലി, ഹസാക്ക, മാലിക്കിയ തുടങ്ങിയ നഗരങ്ങളിലെ 22 സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.

ഇതോടെ വടക്കുകിഴക്കന്‍ സിറിയയില്‍ 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസം ഉടന്‍ അവസാനിക്കും എന്നാണ് സഭാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

രാജ്യത്തിന്റെ വിദ്യാഭ്യാസത്തില്‍ സഭയുടെ ചരിത്രപരമായ പങ്കിനേറ്റ നേരിട്ടുള്ള പ്രഹരമായാണ് പ്രാദേശിക അധ്യാപകര്‍ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു എന്ന് അധ്യാപകര്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.