മെക്സിക്കോ സിറ്റി: തെക്കുകിഴക്കൻ മെക്സിക്കോയിലുണ്ടായ കനത്ത മഴയെത്തുടർന്ന് വ്യാപക നാനഷ്ടം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം.
വാഹനങ്ങളും വീടുകളും ഏതാണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങി. മെക്സിക്കോയിലെ വെരാക്രൂസിലെ ടക്സ്പാനിൽ വെള്ളപ്പൊക്കത്തിൽ ഒരു ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ഒഴുകിപ്പോകുന്നതിൻ്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. നിരവധി സ്കൂളുകൾക്കും ആശുപത്രികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായസംസ്ഥാനങ്ങളിലൊന്ന് ഹിഡാൽഗോ ആണ്. ഇവിടെ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഗില്ലെർമോ ഒലിവാറസ് റെയ്ന പറഞ്ഞു. മണ്ണിടിച്ചിലും നദികൾ കരകവിഞ്ഞൊഴുകിയതും കാരണം സംസ്ഥാനത്ത് കുറഞ്ഞത് 1,000 വീടുകൾ, 59 ആശുപത്രികൾ, ക്ലിനിക്കുകൾ, 308 സ്കൂളുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
സംസ്ഥാനത്തെ 84 മുനിസിപ്പാലിറ്റികളിൽ പതിനേഴു ഇടങ്ങളിലും വൈദ്യുതി തടസപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി മെക്സിക്കോ 8,700 സൈനികരെ വിന്യസിച്ചിട്ടുണ്ട്. അയൽ സംസ്ഥാനമായ പ്യൂബ്ലയിൽ ഒമ്പത് പേർ മരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തതായി ഗവർണർ പറഞ്ഞു.
കനത്ത മഴയിൽ ഏകദേശം 80,000 പേർക്ക് പരിക്കേറ്റതായും മണ്ണിടിച്ചിലിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിയതായും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.