നസ്രാണി ജാതൈ്യക്യ സംഘത്തിന്റെ ഭരണഘടനയുടെ പ്രകാശനം മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാര്‍ ബര്‍ന്നബാസ്, യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഔഗിന്‍ മാര്‍ കുറിയാക്കോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ അന്തീമോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. NJS ജനറല്‍ സെക്രട്ടറി സെന്നിച്ചന്‍ കുര്യന്‍, ട്രഷറര്‍ ഷെവലിയര്‍ ഉമ്മച്ചന്‍ വേങ്കടത്ത്, ജോയിന്റ് സെക്രട്ടറി ബിനോയി പി. മാത്യു
തുടങ്ങിയവര്‍ സമീപം.
പാലാ: നസ്രാണി ജാതൈ്യക്യ സംഘത്തിന്റെ ഭരണഘടന പ്രകാശനം ചെയ്തു.
പാലാ രൂപത മെത്രാനും സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ത്തോമ്മാ സഭ സഫ്രഗന്‍ മെത്രാപ്പോലിത്താ ജോസഫ് മാര്‍ ബര്‍ന്നബാസ്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ഔഗിന്‍ മാര്‍ കുറിയാക്കോസ്, യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി-മൂവാറ്റുപുഴ റീജിയന്‍സ് മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ അന്തീമോസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മാര്‍ സേവേറിയോസ് എന്നിവര്‍ സംയുക്തമായാണ് പ്രകാശനം നിര്‍വഹിച്ചത്.
ഒന്നാം നൂറ്റാണ്ട് മുതല്‍ മാര്‍ത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള നസ്രാണി സമുദായം 17-ാം നൂറ്റാണ്ട് മുതല്‍ ആണ് വിവിധ സഭകളില്‍ ആയി മാറിയത്. സാമുദായിക ഐക്യത്തിനായി പരിശ്രമിക്കുന്ന നസ്രാണി ജാതൈ്യക്യ സംഘം (NJS) ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്. പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ്, നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച നസ്രാണി ജാതൈ്യക്യ സംഘത്തിന്റെ ആധുനിക തലമുറയുടെ പതിപ്പാണ് ഇപ്പോഴത്തെ ശ്രമം. നസ്രാണി സമുദായ ദേശയോഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ കൂടി വരുന്നുണ്ട്.
ജനറല്‍ സെക്രട്ടറി സെന്നിച്ചന്‍ കുര്യന്‍, ട്രഷറര്‍ ഷെവലിയര്‍ ഉമ്മച്ചന്‍ വേങ്കടത്ത്, ജോയിന്റ് സെക്രട്ടറി ബിനോയി പി. മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.