'ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ഗാസയില്‍ ആക്രമണം തുടരും'; മുന്നറിയിപ്പുമായി ഇസ്രയേല്‍ കാറ്റ്‌സ്

'ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ഗാസയില്‍ ആക്രമണം തുടരും'; മുന്നറിയിപ്പുമായി ഇസ്രയേല്‍ കാറ്റ്‌സ്

ടെല്‍ അവീവ്: ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. പരിമിതി നോക്കാതെ ഗാസയിലുളള ഹമാസ് തുരങ്കങ്ങള്‍ നശിപ്പിക്കുമെന്നും കാറ്റ്സ് വ്യക്തമാക്കി.

ഇസ്രയേലിന്റെ നിയന്ത്രണമുളള മഞ്ഞ വരയ്ക്കുളളില്‍ ആക്രമണം തുടരും. ഹമാസിന്റെ ടണലുകള്‍ തകര്‍ക്കുകയും ഭീകരരെ ഇല്ലാതാക്കുമെന്നുമാണ് ഇസ്രയേല്‍ കാറ്റ്സിന്റെ മുന്നറിയിപ്പ്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുന്നതോടൊപ്പം ഹമാസിനെ നീരായുധികരിക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്നും അദേഹം പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 200 ഓളം ഹമാസ് ഭീകകരരാണ് റഫയ്ക്ക് താഴെയുളള തുരങ്കളില്‍ ഒളിഞ്ഞിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഒളിഞ്ഞിരിക്കുന്ന ഭീകരരര്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ ആകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.