ഡല്‍ഹി സ്‌ഫോടനം: അറസ്റ്റിലായ പ്രതിക്ക് കേരളവുമായി ബന്ധം; ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

ഡല്‍ഹി സ്‌ഫോടനം: അറസ്റ്റിലായ പ്രതിക്ക് കേരളവുമായി ബന്ധം;  ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് കേരളവുമായി ബന്ധം. ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫ്(31) പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെന്ന വിവരമാണ് പുറത്തു വന്നത്.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെയാണ് ആരിഫ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയത്. തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലാകുമ്പോള്‍ ഇയാള്‍ ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയിലിന്റെ (ജിഎസ്വിഎം) കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്‍പതിന് അറസ്റ്റിലായ വനിത ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ പേര് പുറത്തു വന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും സ്ഥിരമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച കാണ്‍പൂര്‍ അശോക് നഗറിലെ വാടക ഫ്‌ളാറ്റില്‍ നിന്നാണ് ആരിഫ് പിടിയിലായത്.

എംഡി പൂര്‍ത്തിയാക്കിയ ശേഷമാണ് ആരിഫ് വിദ്യാര്‍ഥി മെമ്മോറിയലില്‍ എത്തിയതെന്നാണ് അവിടത്തെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ഉമേശ്വര്‍ പാണ്ഡെ പറയുന്നത്. നാല് മാസമായി ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ നൂതന പരിശീലീനം നടത്തി വരികയായിരുന്നു.

കോളജില്‍ ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവുമൂലം കാമ്പസിന് പുറത്താണ് താമസിച്ചിരുന്നത്. നേരത്തേ പിടിയിലായ ഡോ. ഷഹീന്‍ ജിഎസ്വിഎം മെഡിക്കല്‍ കോളജില്‍ ഫാര്‍മക്കോളജി വിഭാഗം മേധാവിയായി ജോലി ചെയ്തിരുന്നു. 2012 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2013 ഡിസംബര്‍ 13 വരെയാണ് അവര്‍ ജോലി ചെയ്തത്. പിന്നീട് കനൗജ് മെഡിക്കല്‍ കോളജിലേക്ക് മാറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.