ഞായറാഴ്ച കുർബാനയ്ക്ക് 40 പേർക്ക് വരെ പങ്കെടുക്കാം; പുതിയ മാർഗനിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ, പ്രത്യേക ചടങ്ങുകൾ എന്നിവ നടക്കുന്പോൾ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ 40 പേരെ വരെ അനുദിക്കും.
മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച കുർബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 40 പേരെ വരെ അനുവദിക്കും.
ശബരിമലയിൽ തുലാമാസ പൂജാ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.