ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വര്‍ണാഭരണവും ഫോണും നഷ്ടമായതായാണ് വിവരം. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച രാത്രിയാണ് പി.കെ ശ്രീമതി ട്രെയിനില്‍ കയറിയത്. ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന് ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത്. മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു പി.കെ ശ്രീമതി യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍ യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും പൊലീസുകാര്‍ നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്നും പി.കെ ശ്രീമതി ആരോപിച്ചു.
'രണ്ട് ദിവസം കൊല്‍ക്കത്തയിലെ സമ്മേളനം കഴിഞ്ഞ ശേഷം മറിയം ധാവ്ളയോടൊപ്പം സമസ്തിപുരിലേക്ക് വരികയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് കൊല്‍ക്കത്തയില്‍ നിന്ന് തിരിച്ചത്. ധര്‍സിങ് സാരായ് എന്ന സ്റ്റേഷനിലാണ് ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞത്. രാത്രി പതിനൊന്ന് മണിക്കാണ് ഉറങ്ങിയത്. ആ സമയമെല്ലാം ബാഗ് ഉണ്ടായിരുന്നു. തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്. ഉടനെ പരാതി നല്‍കാന്‍ ശ്രമിച്ചു. ചെയിന്‍ വലിച്ചു. ആരും വന്നില്ല. കുറച്ച് സമയം ട്രെയിന്‍ നിര്‍ത്തിയ ശേഷം എടുത്തു. വളരെ നിരുത്തരവാദപരമായിട്ടാണ് പൊലീസ് അടക്കം പെരുമാറിയത്. മറ്റ് കമ്പാര്‍ട്ട്മെന്റില്‍ നിന്നും ആളുകള്‍ വന്ന് ഞങ്ങളുടെ ബാഗും മറ്റും മോഷണം പോയതായി പറഞ്ഞു' എന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് പിന്നീട് അധികൃതര്‍ ബന്ധപ്പെട്ടതെന്നും തുടര്‍ന്ന് പരാതി നല്‍കിയതായും പി.കെ ശ്രീമതി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.