ഇത്തവണയും ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പന; വിറ്റത് 332 കോടിയുടെ മദ്യം

ഇത്തവണയും ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പന; വിറ്റത് 332 കോടിയുടെ മദ്യം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്മസിന് കേരളത്തില്‍ ബെവ്‌കോ വഴി വിറ്റുപോയത് 332.62 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ ക്രിസ്മസ് ദിനം വരേയുള്ള കണക്ക് മാത്രമാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 53.08 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.

2024 ല്‍ 279.54 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റു പോയത്. ക്രിസ്മസിന് തലേദിവസം മദ്യവില്‍പന നൂറുകോടി കടന്നിരുന്നു. 114.45 കോടിയുടെ മദ്യമാണ് അന്നേദിവസം മാത്രം വിറ്റത്. ഡിസബംര്‍ 22 ന് 77.62 കോടി, 23 ന് 81.56 കോടി, ക്രിസ്മസ് ദിനത്തില്‍ 59.21 കോടി എന്നിങ്ങനെയായിരുന്നു ഇത്തവണത്തെ മദ്യവില്‍പന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.