ഡിസംബര്‍ 31 നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിശ്ചലമാകും; എങ്ങനെ ഓൺലൈനായി ലിങ്ക് ചെയ്യാം?

ഡിസംബര്‍ 31 നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിശ്ചലമാകും; എങ്ങനെ ഓൺലൈനായി ലിങ്ക് ചെയ്യാം?

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസരം ഡിസംബര്‍ 31 ന് അവസാനിക്കും. 2026 ജനുവരി ഒന്ന് മുതല്‍ ലിങ്ക് ചെയ്യാത്തവരുടെ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇത് നികുതി ഫയലിങുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കും.

സമയപരിധി കഴിഞ്ഞാല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകും. മാത്രമല്ല പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തികള്‍ക്ക് 1000 രൂപ വരെ പിഴയും നല്‍കേണ്ടി വരും. ഇതിന് പുറമെ പാന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ദൈനദിന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.
ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാന്‍ സാധിക്കില്ല, ഉയര്‍ന്ന ടിഡിഎസ് ടിസിഎസ് അടയ്ക്കണം, ടിസിഎസ് ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകില്ല, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിലും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതിലും പ്രതിസന്ധി ഉണ്ടാകും, 50,000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ സാധിക്കില്ല തുടങ്ങി നിരവധി കാര്യങ്ങളില്‍ തടസം നേരിടേണ്ടി വരും.

പാന്‍-ആധാര്‍ ഓണ്‍ലൈനായി എങ്ങനെ ലിങ്ക് ചെയ്യാം

ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് 'ലിങ്ക് ആധാര്‍' ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

നിങ്ങളുടെ ആധാര്‍ നമ്പര്‍, പാന്‍ എന്നിവ നല്‍കി വാലിഡേറ്റ് ചെയ്യുക. നിര്‍ദേശിക്കും പ്രകാരം ഒടിപി നല്‍കി 1000 രൂപ അടയ്ക്കുക. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇ-ഫയലിങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ലിങ്ക് ആധാര്‍ ഓപ്ഷന് കീഴില്‍ മുമ്പത്തെപ്പോലെ നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക. അപ്പോള്‍ നിങ്ങളുടെ പേയ്മെന്റ് വിശദാംശങ്ങള്‍ പരിശോധിച്ചു എന്ന് വ്യക്തമാക്കുന്നന ഒരു പോപ്പ് അപ്പ് വരും. തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വിശദാംശങ്ങള്‍ നല്‍കുക. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം നിങ്ങളുടെ ആധാര്‍ പരിശോധിക്കാന്‍ സമ്മതിക്കുക. തുടര്‍ന്ന് ആറ് അക്ക ഒടിപി നല്‍കി ലിങ്ക് ആധാര്‍ ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യുക. വാലിഡേറ്റ് ക്ലിക്ക് ചെയ്യുക.

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും മാത്രമാണ് ഈ പ്രക്രിയക്ക് ആവശ്യമായിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.