വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ പിടിയിൽ; കസ്റ്റഡിയിലെടുത്ത് തമിഴ്നാട് ക്യൂ ബ്രാഞ്ച്

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ പിടിയിൽ; കസ്റ്റഡിയിലെടുത്ത് തമിഴ്നാട് ക്യൂ ബ്രാഞ്ച്

തെങ്കാശി: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ പിടിയിൽ. രണ്ടു മാസം ഒളിവിൽ കഴിഞ്ഞ ബാലമുരുകനെ തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പിടികൂടിയത്. ട്രിച്ചിയിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെങ്കാശിയിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

ഊട്ടുമല പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മധുര പാളയംകോട്ട് കോടതിക്കു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്തു. തൃശൂർ സിറ്റി പൊലീസിന് പ്രതിയെ കൈമാറുന്നത് അടക്കം തുടർനടപടികൾ പിന്നീട് തീരുമാനിക്കും. പൊലീസിന്റെ കണ്ണ് വെട്ടിച്ച് വേഷം മാറി കഴിഞ്ഞു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കൊലപാതകമടക്കം 53 കേസിൽ പ്രതിയായ ബാലമുരുകൻ നവംബർ മൂന്നിനാണ് വിയ്യൂർ ജയിലിനു മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.

തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും സമാനരീതിയിൽ ബാലമുരുകൻ ചാടിപ്പോയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.