കേരളത്തിന് പുറത്ത് ജനിച്ചവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്; അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍

കേരളത്തിന് പുറത്ത് ജനിച്ചവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്; അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃകയില്‍ നേറ്റിവിറ്റി കാര്‍ഡിന് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് പുറത്ത് ജനിച്ചവര്‍ക്കും സംസ്ഥാനത്ത് വേരുകളുള്ളവര്‍ക്കും കാര്‍ഡ് ലഭിക്കും. നിയമത്തിന് കരടുണ്ടാക്കാനും മാര്‍ഗരേഖ തയ്യാറാക്കാനും ലാന്‍ഡ് റവന്യൂ കമ്മിഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

കാര്‍ഡിന് നിയമ പ്രാബല്യവും ഉറപ്പാക്കും. ഫോട്ടോ പതിച്ച കാര്‍ഡില്‍ ഭാവിയില്‍ ചിപ്പും ഹോളോഗ്രാമും ഉള്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. നിലവില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള വ്യവസ്ഥകള്‍ നേറ്റിവിറ്റി കാര്‍ഡിനും ബാധകമാണ്. മാതാപിതാക്കള്‍ രണ്ട് പേരും കേരളത്തില്‍ ജനിച്ച് വളര്‍ന്നവരാണെങ്കിലും അവരില്‍ ഒരാള്‍ കേരളത്തില്‍ ജനിച്ച് വളര്‍ന്ന ആളാണെങ്കിലും നേറ്റിവിറ്റി കാര്‍ഡ് ലഭിക്കും.

കൂടാതെ മാതാപിതാക്കളില്‍ ഒരാള്‍ കേരളത്തിലും മറ്റൊരാള്‍ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജനിച്ച് വളര്‍ന്നാലും അവര്‍ വിവാഹ ശേഷം കേരളത്തില്‍ സ്ഥിരതാമസക്കാരാണെങ്കില്‍ കാര്‍ഡിന് അര്‍ഹതയുണ്ട്.

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായും ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായും നേറ്റിവിറ്റി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.