കൊച്ചി: ടി.പി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി. ടി.പി കേസ് പ്രതികള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കോടതി ചോദിച്ചു. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷയിലാണ് കോടതിയുടെ ചോദ്യം. പരോള്‍ അപേക്ഷ ഹൈക്കോടതി നിരസിച്ചു.
എന്തുകൊണ്ടാണ് ടി.പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. പിതൃ സഹോദരന്റെ മകന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പത്ത് ദിവസത്തെ പരോളിനായി ജ്യോതി ബാബു അപേക്ഷ നല്‍കിയത്. പ്രതിയുടെ ഭാര്യ പി.ജി സ്മിതയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മരണപ്പെട്ട വ്യക്തി അടുത്ത ബന്ധുവിന്റെ പരിധിയില്‍ പോലും ഉള്‍പ്പെടുന്നതല്ലെന്നും ഹര്‍ജി അപേക്ഷയില്‍ ടി.പി വധക്കേസിലെ ശിക്ഷാ തടവുകാരന്‍ എന്ന് വ്യക്തമാക്കാത്തതും ചൂണ്ടിക്കാട്ടിയ കോടതി അപേക്ഷ നല്‍കുന്നതിലെ ശരിയായ രീതി ഇതല്ലെന്നും വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.