മേയര്‍ തിരഞ്ഞെടുപ്പ് നടത്തിയത് കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ; എഐസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

മേയര്‍ തിരഞ്ഞെടുപ്പ് നടത്തിയത് കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ; എഐസിസിക്ക് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

ന്യൂഡല്‍ഹി: കൊച്ചി മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെയാണ് മേയര്‍ തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് പരാതിയില്‍ ദീപ്തി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കളുമായി ദീപ്തി കൂടിക്കാഴ്ച നടത്തി.

മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ മേയറെ നിശ്ചയിച്ചതെന്ന് ദീപ്തി പറയുന്നു. മുഹമ്മദ് ഷിയാസിന് അതിന് കൃത്യമായ അജണ്ടയുണ്ടായിരുന്നുവെന്നും ദീപ്തി പറയുന്നു.

സംസ്ഥാന കോണ്‍ഗ്രസിന് പരാതി കൊടുത്തിട്ടും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ദീപ്തി ഡല്‍ഹിയിലെത്തിയത്. കൊച്ചിയെ നയിക്കാന്‍ ഒരാള്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചതെന്നും എന്നിട്ടും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ തഴഞ്ഞെന്നുമാണ് ദീപ്തിയുടെ പരാതി. തന്നെ തഴഞ്ഞതിനായി ഉന്നയിച്ച കാരണങ്ങള്‍ തന്നെ അപമാനിക്കുന്നതാണെന്നും ദീപ്തി ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.