കൈവിലങ്ങണിഞ്ഞ് മഡുറോ; ചുറ്റും പട്ടാളം: ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

കൈവിലങ്ങണിഞ്ഞ് മഡുറോ; ചുറ്റും പട്ടാളം: ചിത്രങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈന്യം പിടികൂടിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോര്‍ക്കില്‍ വിലങ്ങുവെച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ന്യൂയോര്‍ക്ക് സിറ്റിയിലെ യു.എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ (ഡിഇഎ) ആസ്ഥാനത്ത് നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

വൈറ്റ് ഹൗസ് റാപ്പിഡ് റെസ്പോണ്‍സിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. 'പ്രതി പിടിയിലായി എന്ന അടിക്കുറിപ്പും ദൃശ്യങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി വെനസ്വലേയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളിലൂടെ പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടി നാടുകടത്തിയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കിയിരുന്നില്ല.

മഡൂറോ ജീവനോടെയുണ്ട് എന്നതിന് തെളിവ് നല്‍കണമെന്ന് വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആവശ്യപ്പെട്ടതിനു പിന്നാലെ കൈവിലങ്ങില്‍ നില്‍ക്കുന്ന മഡുറോയുടെ ചിത്രങ്ങള്‍ ട്രംപ് പുറത്ത് വിട്ടിരുന്നു.

മയക്കുമരുന്ന് കടത്ത്, നിയമ വിരുദ്ധമായ ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചാണ് അമേരിക്കന്‍ സൈന്യം വെനസ്വേലയ്ക്ക് മേല്‍ ആക്രമണം നടത്തിയത്.

അമേരിക്കന്‍ ജനതയെ നശിപ്പിക്കുന്നതിനായി ടണ്‍ കണക്കിന് കൊക്കെയ്ന്‍ കടത്തുന്നതിന് ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് മഡുറോയ്ക്കുമേല്‍ ചുമത്തുന്ന കുറ്റം. മഡുറോയെ തിങ്കളാഴ്ച ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.