വാഷിങ്ടൺ: അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കർശനമായ നിയമ മുന്നറിയിപ്പുമായി യുഎസ് എംബസി. യുഎസ് വിസ എന്നത് ഒരാളുടെ അവകാശമല്ലെന്നും മറിച്ച് രാജ്യം നൽകുന്ന ആനുകൂല്യം മാത്രമാണെന്നും എംബസി ഓർമ്മിപ്പിച്ചു.
"യുഎസ് നിയമങ്ങൾ ലംഘിക്കുന്നത് നിങ്ങളുടെ വിദ്യാർഥി വിസയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിങ്ങളെ അറസ്റ്റ് ചെയ്യുകയോ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ നിങ്ങളുടെ വിസ റദ്ദാക്കപ്പെടാം, നിങ്ങളെ നാടുകടത്താം, ഭാവിയിൽ യുഎസ് വിസകൾക്ക് നിങ്ങൾ യോഗ്യനല്ല. നിയമങ്ങൾ പാലിക്കുക, നിങ്ങളുടെ യാത്രയെ അപകടപ്പെടുത്തരുത്. യുഎസ് വിസ ഒരു ആനുകൂല്യമാണ്, അവകാശമല്ല".- യുഎസ് എംബസി വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
വിദ്യാർഥികൾക്ക് പുറമെ എച്ച് 1ബി, എച്ച്4 വർക്ക് വിസകളിൽ അമേരിക്കയിലുള്ളവർക്കും എംബസി സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നത് ക്രിമിനൽ ശിക്ഷയ്ക്ക് തുല്യമായ കുറ്റമായി പരിഗണിക്കുമെന്നാണ് വിവരം. ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
അമേരിക്കൻ സർവ്വകലാശാലകളിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിൽ ഈ സീസണിൽ 17 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷന്റെ (IIE) റിപ്പോർട്ട് വ്യക്തമാക്കുന്നു. വിസ ലഭിക്കുന്നതിലെ കടമ്പകളും യാത്രാ നിയന്ത്രണങ്ങളുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിയമങ്ങൾ കർശനമാക്കിയതോടെ പലരും ഉപരിപഠനത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.