പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. വലിയ പൊലീസ് സുരക്ഷ ഒരുക്കിയാണ് രാഹുലിനെ ഇവിടേയ്ക്ക് എത്തിച്ചത്. ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം തിരികെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് എത്തിക്കും.
ശേഷം അടൂര്‍ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. പ്രതിയുമായി പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ നിന്ന് പുലര്‍ച്ചെ 5:30 നാണ് പൊലീസ് സംഘം പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചവരെയാണ് രാഹുലിന്റെ അറസ്റ്റ് കാലാവധി. ഇതിനകം തന്നെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം രാഹുല്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.
പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന തീരുമാനം പിന്നീട് ഉണ്ടാകും. രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്‌ഐടി ചോദ്യം ചെയ്യും. 15 ന് വൈകുന്നേരം രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പാലക്കാട് ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫോണില്‍ നിര്‍ണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ എടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.