കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ ഭൂമി അനുവദിച്ചു; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ ഭൂമി അനുവദിച്ചു; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അന്തരിച്ച കെ.എം മാണിയുടെ പേരില്‍ സ്മാരകം നിര്‍മിക്കുന്നതിനായി കവടിയാറില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കെ.എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപിക്കുന്നതിനായി, കെ.എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്.

ആര്‍. ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനു നല്‍കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകളും മറ്റും പൊടിപൊടിക്കുന്നതിനിടയിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ അടിയന്തര തീരുമാനമെന്നതും ശ്രദ്ധേയമാണ്.

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തലശേരി വാടിക്കകത്ത് 1.139 ഏക്കര്‍ ഭൂമിയാണ് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാനായി അനുവദിച്ചത്.

പ്രതിവര്‍ഷം ആര്‍ ഒന്നിന് നൂറു രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.