ഓസ്‌ട്രേലിയയിൽ കാട്ടുതീയിൽ ദേവാലയം പൂർണമായി കത്തിനശിച്ചു; അഗ്നിയെ അതിജീവിച്ച് കുരിശും മണിഗോപുരവും

ഓസ്‌ട്രേലിയയിൽ കാട്ടുതീയിൽ ദേവാലയം പൂർണമായി കത്തിനശിച്ചു; അഗ്നിയെ അതിജീവിച്ച് കുരിശും മണിഗോപുരവും

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ ചരിത്ര പ്രസിദ്ധമായ ദേവാലയം കത്തിനശിച്ചു. വിക്ടോറിയയുടെ മധ്യ വടക്കൻ മേഖലയിലുള്ള 'ഔവർ ലേഡി ഓഫ് സെവൻ സോറോസ്' ദേവാലയമാണ് അഗ്നിക്കിരയായത്. പള്ളി പൂർണമായി തകർന്നപ്പോഴും അതിലെ കുരിശും മണിഗോപുരവും (Bell Tower) കേടുപാടുകൾ കൂടാതെ അവശേഷിക്കുന്നത് വിശ്വാസികൾക്ക് അത്ഭുതമായി.

1955 ൽ നിർമ്മിച്ച ഈ ദേവാലയം യെ അലക്സാണ്ട്ര ഇടവകയുടെ ഭാഗമാണ്. "തലമുറകളുടെ പ്രാർത്ഥനയാൽ നിലനിന്ന ഒരിടമായിരുന്നു ഇത്. എല്ലാം നഷ്ടപ്പെടുമ്പോഴും ക്രിസ്തു നമ്മോടൊപ്പമുണ്ടെന്ന വിശ്വാസമാണ് ചാരത്തിനിടയിൽ തലയുയർത്തി നിൽക്കുന്ന ഈ കുരിശ് നമ്മെ ഓർമ്മിപ്പിക്കുന്നത്"- മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ. കോമൻസോളി പറഞ്ഞു.

കാട്ടുതീ പടർന്നതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. അതിനാൽ പള്ളിക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് ആദ്യം വ്യക്തതയുണ്ടായിരുന്നില്ലെന്ന് ഇടവക വികാരി ഫാ. ജോസ് മാത്യു പറഞ്ഞു. പിന്നീട് പ്രദേശത്ത് തിരിച്ചെത്തിയ ഒരു ഇടവകാംഗമാണ് ദേവാലയം പൂർണമായി കത്തിനശിച്ച വിവരം സ്ഥിരീകരിച്ചത്. സമീപമുള്ള മുന്തിരിത്തോട്ടങ്ങളും ഫാമുകളും വീടുകളും തീയിൽ നശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.