ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് വീണ്ടും പാക് ഡ്രോണുകള്‍. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് പാക് ഡ്രോണുകള്‍ അതിര്‍ത്തി കടക്കുന്നത്. സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം കേസോ മഹാന്‍സന്‍ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ കണ്ടത്. സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിനാല്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന.
സാംബയ്ക്ക് പിന്നാലെ പൂഞ്ചിലെ ദേഗ്വാര്‍ ഗ്രാമത്തിന് മുകളില്‍ രാത്രി 7:30 ന് പത്ത് മിനിറ്റോളം ഡ്രോണ്‍ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയും പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ രജൗറി സെക്ടറിലും ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടു. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനായി പാകിസ്ഥാന്‍ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തിരച്ചിലും നടക്കുന്നുണ്ട്.
പാകിസ്ഥാനില്‍ നിന്ന് ഡ്രോണുകള്‍ വരുന്നതിനെതിരെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ചര്‍ച്ചയില്‍ ഇന്ത്യ ഈ വിഷയം ഉന്നയിച്ചിരുന്നു. ഡ്രോണുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഏത് തരത്തിലുള്ള പ്രകോപനങ്ങളും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.