'ന്യൂനപക്ഷ ക്ഷേമ വകുപ്പ് അടുത്ത മുഖ്യമന്ത്രി ഏറ്റെടുക്കണം'; ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് സിറോ മലബാര്‍ സഭ

'ന്യൂനപക്ഷ ക്ഷേമ വകുപ്പ് അടുത്ത മുഖ്യമന്ത്രി ഏറ്റെടുക്കണം'; ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് സിറോ മലബാര്‍ സഭ

കൊച്ചി: ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് സിറോ മലബാര്‍ സഭ. കോട്ടയത്ത് നടന്ന സമുദായ ശാക്തീകരണ വര്‍ഷാചരണ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മുന്നണികള്‍ അധികാരത്തില്‍ എത്തിയാല്‍ എടുക്കുന്ന സമീപനം പ്രഖ്യാപിക്കണം. വരാനിരിക്കുന്ന സര്‍ക്കാരില്‍ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൂടാതെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ ആനുകൂല്യങ്ങള്‍ ജനസംഖ്യ അനുപാധികമായി നല്‍കണം. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നത് ഒഴിവാക്കണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.