മഡൂറോയുടെ വീഴ്ചയ്ക്ക് പിന്നാലെ വെനസ്വേലയിൽ കൂട്ടമോചനം; 139 രാഷ്ട്രീയ തടവുകാർ മോചിതരായെന്ന് റിപ്പോർട്ട്

മഡൂറോയുടെ വീഴ്ചയ്ക്ക് പിന്നാലെ വെനസ്വേലയിൽ കൂട്ടമോചനം; 139 രാഷ്ട്രീയ തടവുകാർ മോചിതരായെന്ന് റിപ്പോർട്ട്

കാരക്കാസ്: വെനസ്വേലയിൽ രാഷ്ട്രീയ തടവുകാരുടെ മോചനം തുടരുന്നു. ജനുവരി എട്ടിന് ശേഷം മാത്രം 139 പേരെ മോചിപ്പിച്ചതായി മനുഷ്യാവകാശ സംഘടനയായ 'ഫോറോ പീനൽ' വെളിപ്പെടുത്തി. എന്നാൽ നാനൂറിലധികം പേരെ ഇതിനകം വിട്ടയച്ചതായാണ് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അവകാശവാദം.

ജനുവരി മൂന്നിന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് രാജ്യത്ത് നാടകീയ നീക്കങ്ങൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വെനസ്വേലൻ ഇടക്കാല ഭരണകൂടവും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് തടവുകാരുടെ മോചനം.

രാജ്യദ്രോഹം, ഭീകരവാദം, പ്രസിഡന്റിനെതിരായ വധഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവരാണ് മോചിതരായത്. ഇതിൽ ചെക്ക്, ഹംഗേറിയൻ, ഡച്ച്, ജർമ്മൻ പൗരന്മാരും ഉൾപ്പെടുന്നു. 2024-ലെ തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായ ഭൂരിഭാഗം പേരെയും വിട്ടയച്ചതായാണ് അധികൃതർ പറയുന്നത്.

വെനസ്വേലയിൽ രാഷ്ട്രീയ തടവുകാർ ഇല്ലെന്നായിരുന്നു മുൻ സർക്കാർ നിലപാട്. എന്നാൽ യുഎസ് സമ്മർദ്ദത്തെത്തുടർന്ന് മനുഷ്യാവകാശ സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യം ഇപ്പോൾ നടപ്പിലാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.