ബീ ഫ്രണ്ട്‌സ് സ്വിറ്റ്‌സർലൻഡ് 2026-27 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബീ ഫ്രണ്ട്‌സ് സ്വിറ്റ്‌സർലൻഡ് 2026-27 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ "ബീ ഫ്രണ്ട്‌സ് സ്വിറ്റ്‌സർലൻഡ്" 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ടോമി തൊണ്ടാംകുഴി, സെക്രട്ടറിയായി രതീഷ് രാമനാഥൻ, ട്രഷററായി വിവേക് പാലങ്ങാടൻ എന്നിവർ ചുമതലയേൽക്കും.

മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: ജോസ് പെല്ലിശ്ശേരി, ബോബി താടത്തിൽ, പ്രിൻസ് കൈതക്കുടിയിൽ. ജോയിന്റ് സെക്രട്ടറി: സെബാസ്റ്റ്യൻ കവുങ്കൽ. ജോയിന്റ് ട്രഷറർ: അഗസ്റ്റിൻ മാളിയേക്കൽ. ആർട്സ് കൺവീനർ: രേഖ ഗിരീഷ്. ജോയിന്റ് ആർട്സ് കൺവീനർ: മേഴ്സി വിജയൻ. സ്പോർട്സ് കൺവീനർ: ചാൾസ് അങ്ങാടിവാതു. പി.ആർ.ഒ (PRO): ജൂഡിൻ ജോസഫ്. സോൺ ലീഡർമാർ: സിൻസൺ കിഴക്കേപുറത്ത് (സൂറിച്ച്), ടോണി ഉള്ളാട്ടിൽ (സൂറിച്ച്), സാജു മാത്യു (ബേൺ), ജെയ്സൺ കരേടൻ (ബേസൽ). എക്സ്-ഒഫീഷ്യോ അംഗങ്ങൾ: ലൂസി വെച്ചേപറമ്പിൽ, പുഷ്പ താടത്തിൽ.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജു മാർഷൽ, സൂരജ് കഞ്ഞിപുരടത്തിൽ, ബിന്നി വേങ്ങപ്പള്ളിൽ, ജോമോൻ പാതുപറയിൽ, ജിമ്മി ശാസ്താംകുന്നേൽ, ബാബു വേതാനി, മാത്യു മങ്കുറ്റിയിൽ, ജോഷി വടക്കുംപാടൻ, അരുൺ വർഗീസ്, ജീവൻ കരിയപ്പുരം എന്നിവരെയും തിരഞ്ഞെടുത്തു.

വിമൻസ് ഫോറം ഭാരവാഹികളായി ജൂബി അലാനിക്കൽ (കൺവീനർ), സിസ്സി കരിയപ്പുരം (സബ് കൺവീനർ) എന്നിവരെയും, യൂത്ത് ഫോറം കോർഡിനേറ്റർമാരായി ജോനാസ് ശാസ്താംകുന്നേൽ, ഏഞ്ചൽ മേരി പുതുമന എന്നിവരെയും തിരഞ്ഞെടുത്തു.

ഉപദേശക സമിതി (അഡ്വൈസറി ബോർഡ്) അംഗങ്ങൾ: ജോഷി പന്നാരകുന്നേൽ, ഷാലിം വലിയവീട്ടിൽ, പ്രകാശ് അത്തിപ്പൊഴി, ജോണി കുബുതുകുളങ്ങര. ടെബ്ലി കന്ദൻകേരിയാണ് ഓഡിറ്റർ.

കൂടുതൽ വിവരങ്ങൾക്ക് സംഘടനയുടെ വെബ്സൈറ്റ് www.befriends.ch സന്ദർശിക്കുകയോ [email protected] എന്ന ഇമെയിലിലോ +41 76 343 28 62 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.