ടെക്സസിൽ ശൈത്യകാല മുന്നറിയിപ്പ്; അടിയന്തര സംവിധാനങ്ങൾ സജ്ജമാക്കി ഗവർണർ ഗ്രെഗ് അബോട്ട്

ടെക്സസിൽ ശൈത്യകാല മുന്നറിയിപ്പ്; അടിയന്തര സംവിധാനങ്ങൾ സജ്ജമാക്കി ഗവർണർ ഗ്രെഗ് അബോട്ട്

ഓസ്റ്റിൻ: വ്യാഴാഴ്ച മുതൽ ടെക്സസിലുടനീളം ശൈത്യം കടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് അടിയന്തര സംവിധാനങ്ങൾ സജ്ജമാക്കി ഗവർണർ ഗ്രെഗ് അബോട്ട്. വരാനിരിക്കുന്ന കാലാവസ്ഥാ ഭീഷണിയെ നേരിടാൻ ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെന്റിന് ഗവർണർ നിർദേശം നൽകി.

നാഷണൽ വെതർ സർവീസിന്റെ റിപ്പോർട്ട് പ്രകാരം ആർട്ടിക് ശീതക്കാറ്റ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതോടെ താപനില അപകടകരമായ രീതിയിൽ താഴാൻ സാധ്യതയുണ്ട്. അടുത്ത ആഴ്ച ആദ്യം വരെ ഈ അവസ്ഥ തുടരും. വടക്ക്, വടക്ക്-പടിഞ്ഞാറ്, വടക്ക്-കിഴക്കൻ ടെക്സസ് മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും, മധ്യ-തെക്കൻ മേഖലകളിൽ 'ഫ്രീസിങ് റെയിൻ, സ്ലീറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.

ഗതാഗത വകുപ്പ് റോഡുകളിലെ മഞ്ഞ് നീക്കം ചെയ്യാനും വാഹനങ്ങൾ തെന്നിമാറുന്നത് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. നാഷണൽ ഗാർഡ് & പാർക്ക്സ് വകുപ്പ് കുടുങ്ങിപ്പോകുന്ന യാത്രക്കാരെ രക്ഷിക്കാൻ വലിയ വാഹനങ്ങളും ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

വൈദ്യുതി വകുപ്പ് വൈദ്യുതി തടസങ്ങൾ നിരീക്ഷിക്കാനും പരിഹരിക്കാനും നിർദേശം നൽകി. ആരോഗ്യ വകുപ്പ് മെഡിക്കൽ സംഘങ്ങളെയും ആംബുലൻസുകളെയും സജ്ജമാക്കി. പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് വാമിംഗ് സെന്ററുകൾ തുറക്കാൻ നടപടി സ്വീകരിച്ചു.

യാത്രക്കാർ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങണമെന്നും, റോഡ് വിവരങ്ങൾ അറിയാൻ DriveTexas.org സന്ദർശിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. ശൈത്യകാല സുരക്ഷാ മുൻകരുതലുകൾക്കായി TexasReady.gov സന്ദർശിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.