തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ പത്തിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി, 10.30 ന് വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടത്തും.
വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
നഗരസഭാ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ നഗരത്തിലെത്തിക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ട് മേയര്‍ വി.വി. രാജേഷ് അധികാരമേറ്റ 27-ാം ദിവസമാണ് നരേന്ദ്ര മോഡി എത്തുന്നത്.
പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. രാവിലെ വിമാനത്താവളത്തില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോഡിയുടെ യാത്ര വന്‍ റോഡ് ഷോ ആക്കി മാറ്റാനാണ് പാര്‍ട്ടി തീരുമാനം.
അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തിനുള്ള അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
സില്‍വര്‍ലൈനിന് ബദലായുള്ള ഇ ശ്രീധരന്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആര്‍ തയ്യാറാക്കുന്ന ഡിഎംആര്‍സിക്ക് തന്നെയായിരിക്കും നിര്‍മാണച്ചുമതല.
ഔദ്യോഗിക ചടങ്ങിന് ശേഷം കോര്‍പ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാര്‍ട്ടി വേദിയില്‍ പ്രധാനമന്ത്രി എത്തും. 25,000 ത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.