കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. കെപിസിസി തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില്‍ തീരുമാനിച്ചേക്കും. സീറ്റ് വെച്ചുമാറ്റ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും.

സിറ്റിങ് എംഎല്‍എമാരില്‍ ബഹു ഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. എന്നാല്‍ പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കില്ല. ലൈംഗിക പീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന് പകരം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകും. ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടും.

തിരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച വരെ നീണ്ട് നില്‍ക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം അറിയാന്‍ ജില്ലകളിലെ കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ജില്ല തിരിച്ച് നേതൃത്വം കൂടിക്കാഴ്ച നടത്തും. അതേസമയം കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂര്‍ എംപി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.