കോഗി : മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്ത് ദേവാലയത്തിൽ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവ വിശ്വാസികളെയും മോചിപ്പിച്ചു. ഒന്നര മാസത്തോളം നീണ്ട തടവിനൊടുവിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് മോചനം ലഭിച്ചത്.
കഴിഞ്ഞ ഡിസംബർ 14 ന് കബ്ബ ബുനു മേഖലയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിലാണ് ഫുലാനി സായുധ സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. ജനുവരി ആദ്യം മുതൽ ഘട്ടംഘട്ടമായാണ് മോചനം സാധ്യമായത്. ജനുവരി 21-ഓടെ എല്ലാവരെയും വിട്ടയച്ചു. എന്നാൽ തടങ്കലിലെ പീഡനങ്ങൾക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഒരാൾ തടവിലായിരിക്കെയും മറ്റൊരാൾ രോഗബാധിതനായി മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയും മരിക്കുകയായിരുന്നു.
ക്രൂരമായ പീഡനങ്ങളാണ് തടവുകാലത്ത് ഇവർ നേരിട്ടതെന്നാണ് റിപ്പോർട്ട്. ബൈക്കുകളിൽ കെട്ടിവലിച്ചും കിലോമീറ്ററുകളോളം വനത്തിലൂടെ നഗ്നപാദരായി നടത്തിച്ചുമാണ് ഇവരെ ഒളിത്താവളങ്ങളിൽ എത്തിച്ചത്. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടികളും ഈ ദുരിതം അനുഭവിച്ചു.
അതിനിടെ കടുനയിൽ ജനുവരി 18 ന് നടന്ന മറ്റൊരു ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ 166 പേർ ഇപ്പോഴും തടവിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇവരെ മോചിപ്പിക്കാൻ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.