തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കും.
തിരുവനന്തപുരം: കെ. സ്‌പേസിന് 57 കോടിരൂപ നീക്കി വെക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കെ. ഫോണിന് 112.44 കോടി രൂപയും പ്രവാസി വ്യവസായ പാര്‍ക്കിന് 20 കോടിയും നീക്കി വെക്കുമെന്നും ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തി. വര്‍ക് നിയര്‍ ഹോം പദ്ധതി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 200 കേന്ദ്രങ്ങള്‍ തുറക്കാന്‍ 150 കോടി രൂപ വകയിരുത്തി.
തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ഗിഗ് ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും ഡെലിവറി വര്‍ക്കേഴ്‌സിന്റെ ക്ഷേമത്തിന് 20 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കും. ഇതിനായി 20 കോടി രൂപ നീക്കിവെക്കും.
കേരളത്തിലെ സാമൂഹിക ജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വി.എസിന്റെ സമര ജീവിതമെന്നും അദേഹത്തിന്റെ ഐതിഹാസികമായ പോരാട്ടവും ജീവിതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാനുമാണ് തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥിപിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.