"ലിയോ പാപ്പയ്ക്ക് ആഡംബരങ്ങൾ വേണ്ട, കറുത്ത ഷൂസ് മാത്രം മതി"; വെളിപ്പെടുത്തലുമായി ഷൂ നിർമ്മാതാവ്


വത്തിക്കാൻ സിറ്റി: ആഡംബരങ്ങൾ ഒഴിവാക്കി ലളിത ജീവിതം നയിക്കുന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ എളിമ വെളിപ്പെടുത്തി വത്തിക്കാനിലെ ഔദ്യോഗിക ഷൂ നിർമ്മാതാവ് അഡ്രിയാനോ സ്റ്റെഫനെല്ലി. പാപ്പയ്ക്ക് ധരിക്കാനായി വത്തിക്കാൻ പതാകയുടെ നിറങ്ങൾ (മഞ്ഞയും വെളുപ്പും) ചേർത്ത് പ്രത്യേകം നിർമ്മിച്ച ഷൂസുകൾ പാപ്പ നിരസിച്ചതായും പകരം സാധാരണ കറുത്ത ഷൂസുകൾ മതിയെന്ന് നിർദേശിച്ചതായും അദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വത്തിക്കാനിലെ മാർപാപ്പമാർക്കായി പാദരക്ഷകൾ ഒരുക്കുന്നത് ഇറ്റാലിയൻ പൗരനായ സ്റ്റെഫനെല്ലിയാണ്. ലിയോ പാപ്പയ്ക്കായി താൻ ഒരുക്കിയ ഷൂസുകളെക്കുറിച്ച് അദേഹം പറയുന്നത് ഇങ്ങനെ: "പാപ്പയ്ക്ക് ആഡംബരങ്ങൾ ഇഷ്ടമല്ല. ഒരു എളിയ മനുഷ്യനാണ്. എനിക്ക് കറുത്ത നിറത്തിലുള്ള ഷൂസ് മാത്രമേ ആവശ്യമുള്ളൂ എന്നാണ് പറഞ്ഞത്."

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് സ്റ്റെഫനെല്ലി വത്തിക്കാനുമായി ബന്ധപ്പെടുന്നത്. ടിവിയിൽ കുരിശിന്റെ വഴി നടത്തുന്നതിനിടെ പാപ്പ ക്ഷീണിതനായി വീഴുന്നത് കണ്ടതാണ് പ്രേരണയായ്ക്ക് പിന്നിൽ. "പാപ്പയ്ക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്ന് ഞാൻ ചിന്തിച്ചു. എനിക്ക് ഷൂസ് ഉണ്ടാക്കാൻ അറിയാം, അത് ഞാൻ പാപ്പയ്ക്ക് വേണ്ടി ചെയ്യും എന്ന് തീരുമാനിച്ചു," അഡ്രിയാനോ ഓർത്തെടുത്തു.

"അങ്ങനെ ആരോടും ചോദിക്കാതെ പാപ്പയുടെ നടത്തം മാത്രം നിരീക്ഷിച്ച് 44 എന്ന അളവ് ഊഹിച്ചെടുത്തു. അത്ഭുതമെന്ന് പറയട്ടെ, സ്പോഞ്ച് കൊണ്ട് മൃദുവായി നിർമ്മിച്ച ആ ഷൂസ് പാപ്പയ്ക്ക് കൃത്യമായി പാകമായി" അഡ്രിയാനോ പറഞ്ഞു. 2004 ൽ നിർമ്മിച്ച ആ ആദ്യ ജോഡി ഷൂസ് ഇന്ന് വത്തിക്കാൻ മ്യൂസിയത്തിലെ അമൂല്യ ശേഖരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.