ടെൽ-അവീവ്: ഗാസ സമാധാന കരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ 15 പാലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍. റെഡ്ക്രോസ് വഴിയാണ് മൃതദേഹങ്ങള്‍ കൈമാറിയത്. മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുകയും വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്ത മാസങ്ങൾ നീണ്ട പ്രവർത്തനത്തിന്റെ പൂർത്തീകരണമാണിതെന്ന് ഐസിആർസി പ്രസ്താവനയിൽ പറഞ്ഞു. യുഎസ് സ്പോൺസർ ചെയ്ത ഗാസ വെടിനിർത്തൽ കരാർ പ്രകാരം മരിച്ച ഓരോ ഇസ്രയേൽ പൗരനും പകരമായി 15 പാലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകണമായിരുന്നു.
ഗാസയിൽ തടവിലാക്കപ്പെട്ട അവസാനത്തെ ബന്ദിയായ റാൻ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങൾ തിങ്കളാഴ്ചയാണ് ഇസ്രയേൽ സൈന്യം നാട്ടിലേക്ക് കൊണ്ടുവന്നത്. ഗാസ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്ന 2025 ഒക്ടോബറിന് ശേഷം 99 പാലസ്തീനി തടവുകാരുടെ മൃതശരീരങ്ങളാണ് ഇസ്രയേല്‍ കൈമാറിയത്. ഇതില്‍ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാനാകാതെ കൂട്ടകുഴിമാടങ്ങളില്‍ മറവുചെയ്യേണ്ട നിലയുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.