ബംഗളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ഐ ടി ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ആത്മഹത്യ ചെയ്തതെന്നും മരണത്തിന് ഉത്തരവാദി ഇന്‍കം ടാക്സ് അഡീഷണല്‍ കമീഷണര്‍ കൃഷ്ണപ്രസാദാണെന്നും സഹോദരന്‍ ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസമായി ബംഗളൂരുവില്‍ പരിശോധന നടത്തി വരികയായിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ എല്ലാം നല്‍കി. എന്നിട്ടും വലിയ മാനസിക പീഡനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായി. കേരളത്തില്‍ നിന്നും അഡീഷണല്‍ കമീഷണര്‍ കൃഷ്ണ പ്രസാദും സംഘവുമാണ് റെയ്ഡ് നടത്തിയത്. പല പ്രാവശ്യവും ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഹോദരന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ബാബു വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തവെ ബംഗളൂരു അശോക് നഗറിലെ കോണ്‍ഫിഡന്റ് പെന്റഗണ്‍ എന്ന കോര്‍പറേറ്റ് ഓഫീസില്‍ സി.ജെ റോയ് ആത്മഹത്യ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.