ന്യൂഡല്‍ഹി: കേരളത്തേയും ഉള്‍പ്പെടുത്തി പുതിയ ധാതുമണല്‍ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ധാതു സമ്പത്തുള്ള കേരളം, തമിഴ്നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ രൂപീകരിക്കും.
ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഫാര്‍മസി മേഖലയെ ആഗോള നിലവാരത്തിലെത്തിക്കും. ഇതിനായി ബയോ ഫാര്‍മയ്ക്ക് 10,000 കോടി രൂപ അനുവദിച്ചു.
സെമി കണ്ടക്ടറുകള്‍ക്കായുള്ള വ്യവസായം നയിക്കുന്ന ഗവേഷണ, പരിശീലന കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2014 മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സ്ഥിരത, ധനകാര്യ അച്ചടക്കം, സുസ്ഥിര വികസനം, മിതമായ വിലക്കയറ്റം എന്നിവയാല്‍ ശ്രദ്ധേയമായിരുന്നെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.