ലണ്ടൻ: ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ ഇന്ധന സ്വിച്ച് താനേ ഓഫായതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൈലറ്റ് വിമാനം തിരികെ ഇറക്കാൻ തീരുമാനിച്ചത്.
വിവരം ഉടൻ തന്നെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിക്കുകയും സുരക്ഷ മുൻനിർത്തി യാത്ര താൽക്കാലികമായി അവസാനിപ്പിക്കുകയുമായിരുന്നു.
അഹമ്മദാബാദിൽ മുൻപുണ്ടായ വലിയൊരു അപകടത്തിൽപ്പെട്ടത് ഇതേ വിഭാഗത്തിൽപ്പെട്ട വിമാനമായതിനാൽ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്. വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഡിജിസിഎ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിമാനം വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് എയർ ഇന്ത്യ അധികൃതരും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.