ചിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍: താള വിസ്മയമൊരുക്കാന്‍ ജയറാമും സ്റ്റീഫന്‍ ദേവസിയും

ചിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍: താള വിസ്മയമൊരുക്കാന്‍ ജയറാമും സ്റ്റീഫന്‍ ദേവസിയും

ന്യൂയോര്‍ക്ക്: ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം നീണ്ടു നില്‍ക്കുന്ന 'സിറോ മലബാര്‍ കണ്‍വന്‍ഷന്‍' സന്ധ്യകളെ ആസ്വാദ്യകരമാക്കാന്‍ വിവിധ കലാപരിപാടികളും അണിയറയില്‍ ഒരുങ്ങുന്നു.

ഇതില്‍, കണ്‍വന്‍ഷന്‍ തുടങ്ങുന്ന ജൂലൈ ഒമ്പതിന് രാത്രി പ്രശസ്ത സിനിമ താരം പത്മശ്രീ ജയറാമും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നൊരുക്കുന്ന 'താള വിസ്മയം' അരങ്ങേറും.

വിവിധ ഇടവകകളില്‍ നിന്നുള്ള നൂറിലേറെ ചെണ്ട കലാകാരന്മാര്‍ 'സീറോ ബീറ്റ്‌സ്' എന്ന പരിപാടിയില്‍ ജയറാമിനൊപ്പം ചെണ്ടയില്‍ താളമിടും. ഒപ്പം സ്റ്റീഫന്‍ ദേവസി 'കീറ്റാറില്‍' (കീ ബോര്‍ഡ് ആന്‍ഡ് ഗിറ്റാര്‍) സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കും.

ജൂലൈ പത്തിന് രാവിലെ നടക്കുന്ന പ്രദക്ഷിണത്തിന് മുന്‍പും 'സിറോ ബീറ്റ്സ്' കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാ ചെണ്ടമേളം ഉണ്ടായിരിക്കും. ചിക്കാഗോ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ചെണ്ട ടീമുകള്‍ക്കും ഈ വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.

രൂപതയുടെ ഭാഗമായ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അന്ന് വൈകുന്നേരം നടക്കുന്ന ക്രിസ്ത്യാനികളുടെ തനതു പാരമ്പര്യ കലാരൂപമായ മാര്‍ഗം കളിയില്‍ രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതകള്‍ക്കും പങ്കെടുക്കാവുന്നതാണ്.

കൂടാതെ അന്നേ ദിവസം വൈകുന്നേരം നടത്തുന്ന 'പാരിഷ് ഫെസ്റ്റില്‍' എല്ലാ ഇടവകകള്‍ക്കും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളിലൂടെ അവരുടെ വിശ്വാസവും കഴിവുകളും വേദിയില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും.

ഇതിനുപുറമെ കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കും വിവിധ സ്‌പോര്‍ട്‌സ്, ഗെയിംസ്, ഡാന്‍സ് പരിപാടികളിലും ഭാഗഭാക്കാവാന്‍ സാധിക്കും.


താള വിസ്മയത്തില്‍ പങ്കെടുക്കാന്‍ താഴെ പറയുന്നവരെ ബന്ധപ്പെടുക:

ജോസ്മന്‍ കരേടന്‍ - 954 558 2245, സ്‌കറിയാകുട്ടി തോമസ് - 847 910 6487.

മെഗാ മാര്‍ഗം കളി: റോസ് വടകര - 708 662 0774, ഷീബ ഷാബു - 630 730 622.

'പാരിഷ് ഫെസ്റ്റി'നെപ്പറ്റി കൂടുതല്‍ അറിയുവാന്‍ :ജൂഡി തോമസ് : 317 490 5839.

കണ്‍വന്‍ഷന്‍ സംബന്ധിച്ച പൊതുവായ അന്വേഷങ്ങള്‍ക്ക് : ബിജി സി. മാണി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) : 847 650 1398, ബീന വള്ളിക്കളം (സെക്രട്ടറി) : 773 507 5334.

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (McCormick Place) ജൂലൈ 9,10,11,12 തിയതികളിലാണ് സിറോ മലബാര്‍ യു.എസ്.എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.

കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ നല്ല നിലയില്‍ പുരോഗമിക്കുന്നതായും ഇടവകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കണ്‍വന്‍ഷനിലും, അതോടൊപ്പമുള്ള ആത്മീയ, സാംസ്‌കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാന്‍ എല്ലാ വിശ്വാസികളോടും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് അഭ്യര്‍ത്ഥിച്ചു.

കണ്‍വന്‍ഷനെ കുറിച്ച് കൂടുതല്‍ അറിയുവാനും രജിസ്റ്റര്‍ ചെയ്യുവാനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.