കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നു; ഗതാഗത മന്ത്രി ഫയലില്‍ ഒപ്പുവച്ചു

 കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നു; ഗതാഗത മന്ത്രി ഫയലില്‍ ഒപ്പുവച്ചു

കുമ്പള: ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ദേശീയപാത 66 ലെ കുമ്പള ആരിക്കാടി ടോള്‍പ്ലാസ അടച്ചുപൂട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ബിജെപി സംസ്ഥാന നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. കുമ്പള ടോള്‍ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചുപൂട്ടാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉത്തരവിട്ടെന്നാണ് ബിജെപി നല്‍കുന്ന വിവരം.

ടോള്‍ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചുപൂട്ടാനുള്ള ഫയലില്‍ നിതിന്‍ ഗഡ്കരി ഒപ്പുവെച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി വ്യക്തമാക്കി.

ടോള്‍ ബൂത്ത് ഉടന്‍ പൊളിച്ച് നീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. കുമ്പള ആരിക്കാടി ടോള്‍ പ്ലാസക്കെതിരേ വലിയ തോതിലുള്ള സമര പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും കഴിഞ്ഞ കുറേക്കാലമായി നടന്ന് വരികയായിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.