ലക്‌നൗ: ഓണ്‍ലൈന്‍ ഗെയിമില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് സഹോദരിമാര്‍ ഒമ്പതാം നിലയില്‍ നിന്ന് ചാടി മരിച്ചു. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ന് പുലര്‍ച്ചെ 2:30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണ സംഭവം ഉണ്ടായത്.
കുട്ടികള്‍ കൊറിയന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളായിരുന്നെന്നും അമിതമായ ഓണ്‍ലൈന്‍ ഗെയിമിങ് ശീലത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്നുമാണ് കരുതുന്നത്.
'അമ്മേ, അച്ഛാ, ക്ഷമിക്കണം'എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പും കണ്ടുകിട്ടിയതായി പൊലീസ് പറഞ്ഞു. കുട്ടികള്‍ മൊബൈല്‍ ഫോണുകളില്‍ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയന്‍ ഓണ്‍ലൈന്‍ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പില്‍ ഉള്‍പ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത പൊലീസ് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളും അവരുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളും പരിശോധിക്കുകയാണ്. ഓണ്‍ലൈന്‍ സംഭാഷണങ്ങളും ആപ്പ് ഉപയോഗ ചരിത്രവും വിശകലനം ചെയ്യാന്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായം തേടിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.