കൊച്ചി: പെരുമ്പാവൂരില്‍ 15 പേര്‍ക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. രോഗം സ്ഥിരീകരിച്ചവരില്‍ മലയാളികളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായാണ് വിവരം.
2025 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ക്രമരഹിതമായി നടത്തിയ പരിശോധനയിലാണ് 15 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ക്രമരഹിതമായി നടത്തിയ പരിശോധന ആയതിനാല്‍ രോഗബാധിതര്‍ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.
രോഗം സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരില്‍ തന്നെയുണ്ടോ അതോ ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാല്‍ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോയതായും വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേര്‍ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗ വ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാന്‍ കാരണമായെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇവരെ ബോധവല്‍ക്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.
അതേസമയം അടുത്തിടെ പുറത്ത് വന്ന ചില കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിലെ എച്ച്ഐവി ബാധിതരില്‍ നല്ലൊരു പങ്കും യുവാക്കളാണെന്നാണ്. 2024-25ലെ കണക്ക് അനുസരിച്ച് 14 ശതമാനം രോഗികളും 19 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ്. 1213 പേര്‍ക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 197 പേര്‍ ഈ പ്രായപരിധിയില്‍പ്പെട്ടവരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.