'സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങളാണ് ഇന്നിന്റെ ആവശ്യം': കെ.സി.വൈ.എം മാനന്തവാടി രൂപത

'സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങളാണ് ഇന്നിന്റെ ആവശ്യം': കെ.സി.വൈ.എം മാനന്തവാടി രൂപത

നീലഗിരി: യുവജനങ്ങള്‍ സമുദായത്തിന്റെ ചാലകശക്തിയും കരുത്തുമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. 2026 പ്രവര്‍ത്തന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങിലാണ് പ്രഖ്യാപനം. പുതിയ പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗ രേഖയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.

സമുദായ ശക്തീകരണത്തിന് യുവത്വത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളാണ് വരും വര്‍ഷത്തില്‍ രൂപത നടപ്പിലാക്കുന്നത്.

രൂപത പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ കെ.എല്‍.എം രൂപത ഡയറക്ടര്‍ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ ഉദ്ഘാടനം പ്രവര്‍ത്തന മാര്‍ഗ രേഖയുടെ പ്രകാശനവും നിര്‍വഹിച്ചു. സമുദായത്തിന്റെ നെടുംതൂണുകളാകേണ്ട യുവജനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറണമെന്നും അദേഹം ഉദ്‌ബോധിപ്പിച്ചു.

യുവജനങ്ങള്‍ക്കായി സഭയിലും സമൂഹത്തിലും പുതിയ ഇടങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന 'ഇടം' പദ്ധതിയുടെ ലോഗോ പ്രകാശനം കുടിയേറ്റ സമുദായ പ്രതിനിധി ജോസഫ് ഏറത്തേല്‍ നിര്‍വഹിച്ചു. രൂപതയുടെ കാരുണ്യമുഖമായി മാറുന്ന പാലിയേറ്റീവ് കെയര്‍ സഹായ പദ്ധതിയുടെ രൂപതല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി. നീലഗിരി മേഖല ഡയറക്ടര്‍ ഫാ. ജോര്‍ജ്കുട്ടി കണ്ണിപ്പള്ളി, മേഖല പ്രസിഡന്റ് ഡിയോണ്‍ ഷൈജു പാലകുന്നേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യുവജനങ്ങള്‍ക്കായി 'സാമൂഹ്യ സുരക്ഷാ' ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.

രൂപത ജനറല്‍ സെക്രട്ടറി റോബിന്‍ ബിജു വടക്കേക്കര സ്വാഗതവും, സെക്രട്ടറി ദിവ്യ പാട്ടശേരിയില്‍ നന്ദിയും രേഖപ്പെടുത്തി. രൂപതയിലെ വിവിധ മേഖലകളില്‍ നിന്നും യൂണിറ്റുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. രൂപതാ ഭാരവാഹികള്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.