ഇന്ത്യയോട് ഇടഞ്ഞത് തിരിച്ചടിയായി; വാക്‌സിന്‍ വാങ്ങുന്നത് മൂന്നിരട്ടി വിലയ്ക്ക്, ഗതികെട്ട് പാകിസ്ഥാന്‍

ഇന്ത്യയോട് ഇടഞ്ഞത് തിരിച്ചടിയായി; വാക്‌സിന്‍ വാങ്ങുന്നത് മൂന്നിരട്ടി വിലയ്ക്ക്, ഗതികെട്ട് പാകിസ്ഥാന്‍

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വാക്‌സിന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. 2025 മെയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ വാക്‌സിനുകള്‍ വാങ്ങുന്നത് പാകിസ്ഥാന്‍ അവസാനിപ്പിച്ചിരുന്നു. ഇതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നും മൂന്നിരട്ടി വില നല്‍കിയാണ് വാക്‌സിനുകള്‍ വാങ്ങുന്നത്.

പാവപ്പെട്ട രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്ന ആഗോള കൂട്ടായ്മയായ ഗാവി( GAVI) വഴിയാണ് പാകിസ്ഥാന്‍ കുറഞ്ഞ വിലയിലുള്ള രോഗപ്രതിരോധ വാക്‌സിനുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയിരുന്നത്. കോവിഡ് കാലഘട്ടങ്ങളില്‍ പോലും ഇന്ത്യയില്‍ നിന്നും വാക്‌സിനുകള്‍ പാകിസ്ഥാനില്‍ എത്തിച്ചിരുന്നു.

പാകിസ്ഥാനില്‍ ഓരോ വര്‍ഷവും ഏകദേശം 6.2 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. ഇവര്‍ക്ക് വേണ്ട വാക്‌സിനുകള്‍ എത്തിക്കുന്നതില്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ് രാജ്യം. മുമ്പ് ഉണ്ടായിരുന്നതില്‍ നിന്നും മൂന്നിരട്ടി വില നല്‍കി വാക്‌സിനുകള്‍ വാങ്ങുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണെന്ന് പാകിസ്ഥാന്‍ ആരോഗ്യ മന്ത്രി മുസ്തഫ കമാല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.