മോണ്ട് ബ്ലാങ്ക്: ലോക ചാമ്പ്യനായ സ്‌കൈ ഡൈവര്‍ പിയറി വോള്‍നിക്കിന്(37) യൂറോപ്പിലെ മോണ്ട് ബ്ലാങ്ക് പര്‍വ്വതത്തില്‍ നിന്നുള്ള പാരച്യൂട്ട് അഭ്യാസ പ്രകടനത്തിനിടെ ദാരുണാന്ത്യം. സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് തുറക്കാതെ വന്നതാണ് അപകട കാരണം.
ഫ്രഞ്ചുകാരനായ പ്രശസ്ത സ്‌കൈ ഡൈവറാണ് പിയറി. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ നിന്ന് ചാടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. വിങ് സ്യൂട്ട് ഫ്‌ളൈയിങില്‍ രണ്ട് തവണ ലോക ചാമ്പ്യനായിരുന്നു പിയറി വോള്‍നിക്.
യൂറോപ്പിലെ മോണ്ട് ബ്ലാങ്ക് പര്‍വതനിരയില്‍ നിന്ന് ഫ്രീ ഫാള്‍ ജംപിനൊരുങ്ങി ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ പിയറിക്ക് തന്റെ പാരച്യൂട്ട് കൃത്യസമയത്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പിയറി അതിവേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു.
ചാമോണിക്‌സ് താഴ് വരയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പിയറിയുടെ മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് തന്നെ അദേഹം മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. 2022 ലും 2024 ലും ലോകചാമ്പ്യനായിരുന്നു പിയറി. 2026 ലോക എയര്‍ സ്‌പോര്‍ട്‌സ് ഫെഡറല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കാനൊരുങ്ങുമ്പോഴാണ് അകാല മരണം.
മുപ്പത്തേഴുകാരനായ പിയറി വോള്‍നിക് കായിക ലോകത്തെ ഏറ്റവും മികച്ച വിങ് സ്യൂട്ട് പൈലറ്റുമാരില്‍ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. പിയറിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഫ്രഞ്ച് പാരാ ഷൂട്ടിങ് ഫെഡറേഷനും സഹതാരങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.