പതിറ്റാണ്ടുകളുടെ പാരമ്പര്യം ലംഘിച്ചു; ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്കരിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

പതിറ്റാണ്ടുകളുടെ പാരമ്പര്യം ലംഘിച്ചു; ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്കരിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി റൊണാൾഡ് ഹിക്സ് ചുമതലയേറ്റ ചടങ്ങിൽ നിന്ന് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വിട്ടുനിന്നത് വിവാദമാകുന്നു. ഫെബ്രുവരി ആറിന് സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന ചരിത്രപ്രധാനമായ ചടങ്ങിൽ നിന്നാണ് മേയർ വിട്ടുനിന്നത്. പതിറ്റാണ്ടുകളായി മേയർമാർ പാലിച്ചുപോന്നിരുന്ന നഗരത്തിലെ സുപ്രധാന പാരമ്പര്യമാണ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ ക്യുമോയെയും പരാജയപ്പെടുത്തിയാണ് സൊഹ്റാൻ മംദാനി ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ഇദേഹത്തിന്റെ ചില തീവ്ര നിലപാടുകൾ ചർച്ചയായിരുന്നു. ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് മാറി നിന്നതോടെ മംദാനിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്.

നഗരത്തിന്റെ ഐക്യത്തിനും മതസൗഹാർദ്ദത്തിനും വേണ്ടി നിലകൊള്ളേണ്ട മേയറുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മാധ്യമ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മുൻപ് പലരും പ്രകടിപ്പിച്ചിരുന്ന ആശങ്കകൾ ശരിവെക്കുന്നതാണ് മേയറുടെ ഈ ബഹിഷ്കരണമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്ക് അതിരൂപതയുടെ ചരിത്രത്തിൽ മേയറുടെ അസാന്നിധ്യം ഇതാദ്യമായാണ് രേഖപ്പെടുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.