ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വമ്പന്‍ നീക്കം.
'കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപ വീതം അക്കൗണ്ടില്‍ നല്‍കി. സാമൂഹിക മാധ്യമമായ എക്സിലൂടെ സ്റ്റാലിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേര്‍ന്ന മൂവായിരം രൂപയും പ്രത്യേക വേനല്‍ക്കാല സഹായമായ രണ്ടായിരം രൂപയും ഉള്‍പ്പെടെ അയ്യായിരം രൂപയാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്.
ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്ന പക്ഷം 'കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതി പ്രകാരം നല്‍കുന്ന തുക ആയിരത്തില്‍ നിന്ന് രണ്ടായിരമാക്കി ഉയര്‍ത്തുമെന്നും സാമൂഹിക മാധ്യമക്കുറിപ്പില്‍ സ്റ്റാലിന്‍ വ്യക്തമാക്കി. 2023 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
തിരഞ്ഞെടുപ്പ് വരുന്നത് ചൂണ്ടിക്കാണിച്ച് മൂന്ന് മാസത്തെ ധനസഹായ വിതരണം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. എന്നാല്‍ ഈ ദ്രവീഡിയന്‍ മോഡല്‍ സര്‍ക്കാര്‍ അതിനെ അതിജീവിച്ചു. ഈ ധനസഹായം സ്റ്റാലിന്‍ തമിഴ്നാട്ടിലെ സ്ത്രീകള്‍ക്ക് നല്‍കിയ ഉറപ്പാണ്. ആര് തടസം സൃഷ്ടിച്ചാലും താന്‍ അതില്‍നിന്ന് പിന്നാക്കം പോകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.