തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും സര്‍ക്കാര്‍ കണ്ണടച്ചെന്ന് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ. പൊലീസ് ഓഫീസറായ തനിക്ക് ദുരനുഭവമുണ്ടായപ്പോള്‍ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്നും അവര്‍ ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന 'ബ്രഞ്ച് വിത്ത് ആര്‍. ശ്രീലേഖ' എന്ന പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍.
2021 ല്‍ നിന്ന് 2026 എത്തി നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അഞ്ച് മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിന് കാരണം ഈ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നത് സാധാരണ സംഭവമായി കരുതുന്ന ഒരു സമൂഹമുണ്ട്.
ലൗ ജിഹാദ് പോലുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളത്. ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാരും മന്ത്രിമാരുമാണ് ഭരിക്കുന്നത്. ഞാന്‍ പലപ്പോഴും കാണുന്ന കാര്യമാണ്. ഒരു വനിതാ പൊലീസ് ഓഫീസറായ എനിക്കെതിരെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് നേരിടേണ്ടത് ഞാന്‍ മാത്രമാണ്.
ഡിജിപി പോലും കൂടെ നില്‍ക്കില്ല. കാരണം ഡിജിപിക്ക് രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ എന്റെകൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ടു പോലും സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.