ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് 21 ന് നിര്‍വഹിക്കും

ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് 21 ന് നിര്‍വഹിക്കും

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ഥം രൂപീകരിച്ച ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്റെ (എജെപിഎഫ്) ഉദ്ഘാടനം ഫെബ്രുവരി 21 ന്.

ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജില്‍ ചേരുന്ന സമ്മേളനത്തില്‍ മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലാണ് പതിനഞ്ചംഗ ട്രസ്റ്റിന്റെ രക്ഷാധികാരി.

ഷംഷാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് മാനേജിങ് ട്രസ്റ്റിയും ഡോ. പി.ജെ. തോമസ് സെക്രട്ടറിയുമാണ്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലാണ് ഫൗണ്ടഷന്റെ ആസ്ഥാനം.

ഉദ്ഘാടന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ഡോ. സിറിയക് തോമസ്, ഡോ. ജാന്‍സി ജയിംസ്, പ്രഫ. മുരളീവല്ലഭന്‍, ഡോ. പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും.

മാര്‍ ജോസഫ് പവ്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ആശയങ്ങളും സംബന്ധിച്ച ഗവേഷണം, പഠനം, പ്രസിദ്ധീകരണം എന്നിവയുടെ പ്രോത്സാഹനം, വിദ്യാഭ്യാസം, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കല്‍, സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കല്‍, ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ, തെഴില്‍ പ്രോത്സാഹനം തുടങ്ങിയവ ഫൗണ്ടേഷന്റെ മുഖ്യ കര്‍മ പദ്ധതികളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.