സോൾ: ദക്ഷിണ കൊറിയയിൽ അപ്രതീക്ഷിതമായി സൈനിക നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച കേസിലും കലാപ ആഹ്വാനത്തിലും മുൻ പ്രസിഡന്റ് യൂൻ സൂക് യോളിന് സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ഗൗരവകരമായ കണ്ടെത്തലിനെത്തുടർന്നാണ് കോടതിയുടെ ഈ നിർണായക നടപടി.
2024 ഡിസംബറിലെ ഒരു ടെലിവിഷൻ പ്രസംഗത്തിലൂടെയാണ് യൂൻ സൂക് യോൾ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിച്ചത്. ‘രാഷ്ട്ര വിരുദ്ധ ശക്തികളെ’ വേരോടെ പിഴുതെറിയാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നായിരുന്നു അന്ന് അദേഹം അവകാശപ്പെട്ടിരുന്നത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
65 വയസുകാരനായ യൂനിനെതിരെ കലാപം മുതൽ നീതി നിഷേധം വരെയുള്ള നിരവധി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കലാപക്കുറ്റങ്ങളിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഏറ്റവും കഠിനമായ ശിക്ഷയാണ് കോടതി ശരിവെച്ചത്. കഴിഞ്ഞ ജനുവരിയിൽ നടന്ന വാദത്തിനിടെ യൂനിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഈ വിധി ദക്ഷിണ കൊറിയൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.