കണ്ണീർക്കടലായി സൊമാലിയ; ഭക്ഷണവിതരണം നിലയ്ക്കുന്നു; ലക്ഷങ്ങൾ പട്ടിണി മരണത്തിന്റെ നിഴലിൽ

കണ്ണീർക്കടലായി സൊമാലിയ; ഭക്ഷണവിതരണം നിലയ്ക്കുന്നു; ലക്ഷങ്ങൾ പട്ടിണി മരണത്തിന്റെ നിഴലിൽ

മൊഗാദിഷു: ലോകത്തെ നടുക്കി സൊമാലിയയിൽ വൻ പട്ടിണി ദുരന്തം വരുന്നു. ഫണ്ടിന്റെ അഭാവം മൂലം ഏപ്രിൽ മാസത്തോടെ രാജ്യത്തെ ജീവൻരക്ഷാ ഭക്ഷ്യസഹായം പൂർണ്ണമായും നിലയ്ക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശാഖയായ ലോക ഭക്ഷ്യപദ്ധതി (WFP) മുന്നറിയിപ്പ് നൽകി. നിലവിൽ 44 ലക്ഷത്തിലധികം മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിനായി കൈനീട്ടുന്ന രാജ്യത്ത്, സഹായം കൂടി നിലയ്ക്കുന്നത് വൻ ദുരന്തത്തിന് വഴിവെക്കും.

നിലവിൽ രാജ്യത്തെ 44 ലക്ഷത്തിലധികം ആളുകൾ കടുത്ത പട്ടിണിയിലാണ് കഴിയുന്നത്. മഴയുടെ കുറവും ആഭ്യന്തരയുദ്ധങ്ങളും പട്ടിണിയുടെ ആക്കം കൂട്ടിയതോടെ രാജ്യം വലിയൊരു മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

കാലവർഷത്തിലുണ്ടായ വൻ കുറവും വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങളുമാണ് സൊമാലിയയെ ഈ ഗതിയിലെത്തിച്ചത്. കൃഷിയിടങ്ങൾ ഉണങ്ങിക്കരിഞ്ഞതോടെ ജനങ്ങൾ കൂട്ടത്തോടെ പട്ടിണിയിലായി. പോഷകാഹാര പദ്ധതികൾ നിർത്തലാക്കിയത് ഏറ്റവുമധികം ബാധിച്ചത് ഗർഭിണികളെയും പിഞ്ചു കുഞ്ഞുങ്ങളെയുമാണ്.

സൊമാലിയയെ മരണത്തിന് വിട്ടുകൊടുക്കരുതെന്നും അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും ലോക ഭക്ഷ്യപദ്ധതി അഭ്യർത്ഥിച്ചു. അടിയന്തര സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.