പെർത്ത്: ഓസ്‌ട്രേലിയയെ നടുക്കിയ ബൈക്കി ഗ്യാങ് തലവൻ നിക്ക് മാർട്ടിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നിക്ക് മാർട്ടിനെ വധിക്കാൻ പ്രൊഫഷണൽ കൊലയാളിയെ വാടകയ്ക്ക് എടുത്ത ഡേവിഡ് ജെയിംസ് പൈ എന്നയാളെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
2020 ഡിസംബറിലായിരുന്നു ലോകത്തെ തന്നെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്. പെർത്തിലെ മോട്ടോർ സ്‌പോർട്‌സ് റേസ്ട്രാക്കിൽ ഒരു പരിപാടിക്കിടെ നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെയാണ് നിക്ക് മാർട്ടിൻ വെടിയേറ്റു വീണത്. ഏകദേശം 300 മീറ്ററിലധികം ദൂരത്തു നിന്ന് സ്നൈപ്പർ റൈഫിൾ ഉപയോഗിച്ചാണ് അക്രമി വെടിയുതിർത്തത്. ഭാര്യയുടെയും മകളുടെയും മുന്നിലിട്ടായിരുന്നു നിക്ക് മാർട്ടിന്റെ അന്ത്യം.
മുൻ സൈനികനും പ്രൊഫഷണൽ ഷൂട്ടറുമായ ഒരാളെയാണ് നിക്ക് മാർട്ടിനെ വധിക്കാൻ ഡേവിഡ് ജെയിംസ് പൈ വാടകയ്‌ക്കെടുത്തത്. ഈ കൊലയാളി നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. ഇയാൾ നിലവിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയാണ്. കൊലയാളിക്ക് പണം നൽകിയതും ഗൂഢാലോചന നടത്തിയതും ഡേവിഡ് ആണെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.