പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധികരീകിച്ചു; നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഈ ലിങ്കിലൂടെ അറിയാം

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധികരീകിച്ചു; നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഈ ലിങ്കിലൂടെ അറിയാം

തിരുവനന്തപുരം: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ 2.69 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 8.9 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായി.

വിവരങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റില്‍ കയറി വോട്ടര്‍ ഐഡി നമ്പറോ പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/വയസ് ഉപയോഗിച്ചോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ തിരയാവുന്നതാണ്.

ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.ceo.kerala.gov.in/ ലിങ്കില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ അല്ലെങ്കില്‍ https://voters.eci.gov.in/download-eroll?stateCode=S11 എന്ന വെബ് പോര്‍ട്ടല്‍ വഴിയോ പരിശോധിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.