ടെഹ്‌റാന്‍: ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം ഇറാന്‍ വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജനുവരിയിലെ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ പുതുക്കി വീണ്ടും ഇറാനില്‍ കടുത്ത ഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.
വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍, വിനോദ സഞ്ചാരികള്‍ എന്നിവരുള്‍പ്പടെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും എംബസി അറിയിച്ചു.
2026 ജനുവരി അഞ്ചിന് ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോഴും ഇന്ത്യന്‍ എംബസി ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യം വിടാന്‍ തയ്യാറെടുക്കുന്നവര്‍ തങ്ങളുടെ പാസ്പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡുകള്‍ തുടങ്ങിയ യാത്രാ രേഖകള്‍ എപ്പോഴും കൈവശം വയ്ക്കണമെന്നും എംബസി അറിയിച്ചു.
പൗരന്മാര്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പര്‍: +989128109115, +989128109109,+989128109102,+989932179359. ഇമെയില്‍: [email protected].
ആണവ കരാറിന്റെ പേരില്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ഇറാനില്‍ വീണ്ടും വിദ്യാര്‍ഥികളുടെ പ്രക്ഷോഭം. ടെഹ്‌റാന്‍, മഷാദ് തുടങ്ങിയ നഗരങ്ങളില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി. ഡിസംബര്‍ അവസാനം തുടങ്ങിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമാണിതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.