സമുദായത്തെ അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും; തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി മാർ റാഫേൽ തട്ടിൽ

സമുദായത്തെ അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും; തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി മാർ റാഫേൽ തട്ടിൽ

കൊച്ചി: കർഷകരുടെയും സമുദായത്തിന്റെയും പ്രശ്നങ്ങളിൽ വിമുഖത കാട്ടുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കടുത്ത മറുപടി നൽകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമുദായത്തെ പരിഗണിക്കുന്നവരെ മാത്രമേ തിരിച്ചും പരിഗണിക്കു എന്ന കൃത്യമായ നിലപാട് അദേഹം വ്യക്തമാക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കത്തോലിക്ക കോൺഗ്രസ്‌ രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

വന്യജീവി ആക്രമണങ്ങളിൽ നടപടി സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ലെന്ന് മാർ റാഫേൽ തട്ടിൽ കുറ്റപ്പെടുത്തി. ദേശീയ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും റബ്ബർ, നെല്ല് കർഷകരുടെ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ പാർട്ടികൾ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.