ടെഹ്റാനിലും ബെയ്റൂട്ടിലും ഒരേ സമയം ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഇറാന് പിന്തുണ പ്രഖ്യാപിച്ച് ചൈന

ടെഹ്റാനിലും ബെയ്റൂട്ടിലും ഒരേ സമയം  ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഇറാന് പിന്തുണ പ്രഖ്യാപിച്ച് ചൈന

ടെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലും ഒരേ സമയം ആക്രമണം ശക്തമാക്കി ഇസ്രയേല്‍. രണ്ടിടങ്ങളിലും കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ചൈന രംഗത്ത് വന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള ഇറാന്റെ നടപടികളില്‍ പൂര്‍ണ പിന്തുണയുണ്ടെന്ന് ചൈന അറിയിച്ചു.

മേഖലയിലെ സമാധാന ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ മുന്നോട്ട് പോകുമ്പോഴാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളിലൂടെ നയതന്ത്ര ശ്രമങ്ങള്‍ മനപൂര്‍വ്വം തകര്‍ത്തതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആരോപിച്ചു. മേഖലയെ തിരിച്ചു പിടിക്കാനാവാത്ത വിധം ഒരു വലിയ യുദ്ധത്തിലേക്ക് അമേരിക്ക തള്ളിവിട്ടതായും അദേഹം കുറ്റപ്പെടുത്തി.

എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് അവസാനിപ്പിക്കണമെന്നും വാങ് യി അമേരിക്കയോട് ആവശ്യപ്പെട്ടു. അതേസമയം യുദ്ധം ഏറെക്കാലം തുടരാന്‍ ആവശ്യമുള്ളത്രയും ആയുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.